അസ്സലാമു അലൈക്കും ചിലക്കൂര്‍ മുസ്ലിം ചരിത്രങ്ങളിലൂടെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു ഈ സൈറ്റിന്റെ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൈമാറുക ഇവിടെ എത്തുന്നവര്‍ ഒരു അഭിപ്രായം എഴുതാന്‍ മറക്കില്ലല്ലോ

വാര്‍ത്തകള്‍

പ്രിയ സുഹൃത്തുക്കളെ
ചുമടുതാങ്ങിയില്‍ ഷാഫി മകന്‍ (മുഴയന്‍ ഷാഫി)
അമീര്‍ ഖാന്‍ മരണപ്പെട്ട വിവരം വ്യെസനസമേതം അറിയിക്കുന്നു
22/02/2013


അഴിമതിയുടെ ആള്‍രൂപം വര്‍ക്കല മുനിസിപ്പാലിറ്റി!!!

അടുത്തകാലത്തായി വര്‍ക്കല ചിലക്കൂര്‍ മത്സ്യബന്ധന ഏരിയ കേന്ദ്രീകരിച്ച് വന്‍തോതില്‍
അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നു അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല
വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാനെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചിട്ടും
യാതൊരു നിലപാടും ഇതുവരെ എടുത്ത് കാണുന്നില്ല
മത്സ്യതൊഴിലാളികള്‍ക്ക് ഉപജീവനത്തിന് പോകുന്നതിനു
എല്ലാ വഴികളും അടച്ചുകൊണ്ടുള്ള ഈ നിര്‍മ്മാണ പ്രവര്‍ത്തനം
അധികൃതരുടെ എല്ലാവിധ ഒത്താശയോടും കൂടിയാണ് നടക്കുന്നത് എന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്
ഇതിനെതിരില്‍ ഒരു വിഭാഗം നാട്ടുകാര്‍ സംഘടിച്ചിട്ടുണ്ട് അതുകാരണം ഇവിടെ ഒരു സംഘര്‍ഷാവസ്ഥ നിലനില്‍ക്കുയാണ്
മിനി ഹാര്‍ബറിന് ഗവര്‍മെന്റ് തീരുമാനിച്ച സ്ഥലത്താണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത് ഒരു വിരോധാഭാസമാണ്
തീരദേശത്ത് നിന്നും ഒരു നിച്ചിത അകലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പാലിക്കണം
എന്ന നിയമം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഈ നിര്‍മ്മാണം.
അധികൃതര്‍ കണ്ണ് തുറക്കും എന്ന് തന്നെ നമുക്ക് പ്രധീക്ഷിക്കാം























പ്രിയ വര്‍ക്കല നിവാസികളെ


1869-ല്‍ ദിവാന്‍ സര്‍ ടി. മഹാദേവ റാവുവിന്‍റെ നേതൃത്വത്തില്‍ ചിലക്കൂരിനെയും വെട്ടൂരിനെയും ബന്ധിപ്പിക്കുന്ന
ചെറിയ തുരപ്പും (282 മീറ്റര്‍) ചിലക്കൂരും ശിവഗിരിയുമായി ബന്ധിപ്പിക്കുന്ന വലിയതുരപ്പിന്‍റെയും (720 മീറ്റര്‍)
പണി തുടങ്ങാന്‍ കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍ (മയൂര സന്ദേശം) അനുമതി നല്‍കി
തിരുവനന്തപുരത്ത് നിന്നും വടക്ക് തിരൂര്‍ വരെ 365 കിലോമീറ്റര്‍ ദൂരമുള്ള ടി.എസ്സ് കനാലിനെ ബന്ധിപ്പിക്കുന്ന കനാലിന്റെ ഭാഗമായി ഈ തുരങ്കങ്ങള്‍ രണ്ടും പൂര്‍ത്തിയാക്കാന്‍ 14 കൊല്ലമെടുത്തു അന്ന്
ചിലക്കൂര്‍ വള്ളക്കടവില്‍ മുഴുവന്‍ വെളിച്ചം തൂകിയ
വിളക്കുകാല്‍ ചില സാമൂഹിക വിരുധന്മാര്‍ ഒരു മാസത്തിന് മുമ്പ്
ഇവിടെ നിന്നും jcb ഉപയോഗിച്ച് ഇളക്കിയെടുക്കുകയും രണ്ടായി മുറിച്ച്‌
വന്‍ വിലയ്ക്ക്‌ വില്‍ക്കാന്‍ ശ്രമിക്കുകയും നാട്ടുകാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ varkala MLA കഹാറും മറ്റു രാഷ്രീയക്കാരും
ബന്ധപ്പെട്ട് ഇത് തിരിച്ചുപിടിച്ച് വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നു
അവിടെ നിന്നും ഈ വിളക്ക്കാല്‍ തിരിച്ച് നാട്ടില്‍ സ്ഥാപിക്കാനും
മറ്റും നാട്ടുകാര്‍ ഒരുമിച്ച് കൂടിയിട്ടുണ്ട് അവരെ സ്വാധീനിക്കാന്‍ വീടുകള്‍ കയറിയിറങ്ങി ആളുകള്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നു
ഒരു കാലഘട്ടത്തിന്റെ സംസ്ക്കാരം വിളിച്ചോതുന്ന ഈ സ്മാരകത്തെ നശിപ്പിച്ച സാമൂഹിക വിരുദ്ധന്‍മാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യുക
ഒരുമാസമായിട്ടും ആരുടെ പേരിലും കേസ്സ് എടുത്തിട്ടില്ല
എല്ലാ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും ഇത് വീണ്ടും യദാര്‍ത്ഥ സ്ഥാനത്തു
ഈ വിളക്കുകാല്‍ പുനപ്രതിഷ്ഠ നടത്താന്‍ മുന്നോട്ടു വരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു



.




Like · · Promote · Share

14 അഭിപ്രായങ്ങൾ:

  1. ചിലക്കൂര്‍ രഹുമാനിയ മസ്ജിദ്‌ 01/12/2012-ല്‍
    ഉദ്ഘാടനം ചെയ്യപ്പെട്ടു
    അല്‍ ഹംദുലില്ലാഹ്.

    മറുപടിഇല്ലാതാക്കൂ
  2. നാട്ടില്‍ നടക്കുന്ന മരണം
    മറ്റു വാര്‍ത്തകള്‍ ഇവിടെ കുറിക്കുക

    മറുപടിഇല്ലാതാക്കൂ
  3. ചിലക്കൂര്‍ പണയില്‍ മസ്ജിദ് റഹ്മാനിയ ഇന്ന് ഉദ്ഘാടനം ചെയ്യും
    Posted on: 30 Nov 2012


    ചിലക്കൂര്‍: ചിലക്കൂര്‍ പണയില്‍ മസ്ജിദ് റഹ്മാനിയ ഉദ്ഘാടനവും മതപ്രഭാഷണവും വെള്ളിയാഴ്ച നടക്കും. തുടര്‍ന്ന് ആഴ്ചതോറും പഠനക്ലാസും ദു അ മജ്‌ലിസുകളും പള്ളിയില്‍ സംഘടിപ്പിക്കുന്നതാണ്. മൗലവി മുഹമ്മദ് ഷെഫീബ് അല്‍ഹാദിയാണ് ആദ്യഇമാം, വൈകീട്ട് 3.30ന് വര്‍ക്കല മന്നാനിയ പ്രിന്‍സിപ്പല്‍ അല്‍ ഉസ്താദ് അബുബക്കര്‍ ഹസ്രത്ത് പള്ളി ഉദ്ഘാടനം ചെയ്യും.

    വര്‍ക്കല കഹാര്‍ എം.എല്‍.എ, ഷാജഹാന്‍ ബാഖവി തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7.30ന് പത്തനാപുരം ഇ.പി. അബൂബക്കര്‍ മൗലവി അല്‍ഖാസി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ഡിസംബര്‍ ഒന്നുമുതല്‍ രണ്ടുവരെ യഥാക്രമം സദയത്തുള്ള ബാഖവി, കുളത്തൂപ്പുഴ ഷമീര്‍ ദാരിമി എന്നിവരുടെ മതപ്രഭാഷണം ഉണ്ടാകും. മൂന്നിന് സമാപന പ്രഭാഷണവും ദു അ മജ്‌ലിസും അല്‍ ഉസ്താദ അല്‍ ഹാഫിസ് അബ്ദുള്‍ഷുക്കൂര്‍ മൗലവി അല്‍ഖാസിമി നിര്‍വഹിക്കും.

    മറുപടിഇല്ലാതാക്കൂ
  4. ചിലക്കൂര്‍ തുറമുഖപദ്ധതി: സാധ്യതകള്‍ തെളിയുന്നു; അന്തിമ പഠനറിപ്പോര്‍ട്ട് അടുത്ത വര്‍ഷത്തോടെ
    Posted on: 25 May 2011


    വര്‍ക്കല: ചിലക്കൂര്‍ ചെറുകിട മത്സ്യബന്ധന തുറമുഖത്തിന്റെ സാധ്യതകള്‍ ആരാഞ്ഞുള്ള പഠനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. തുറമുഖ വകുപ്പിന് കീഴിലുള്ള ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സാങ്കേതിക വിദഗ്ദ്ധരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇതുവരെയുള്ള പരിശോധനയില്‍ ചിലക്കൂരില്‍ തുറമുഖം നിര്‍മിക്കുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

    പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, മലിനീകരണ നിയന്ത്രബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന പാരിസ്ഥിതികപഠനംപോലുള്ള കാര്യങ്ങളാണ് അവശേഷിക്കുന്നത്. ഇവരുടെ അനുമതികൂടി ലഭിച്ചാല്‍ തുറമുഖ നിര്‍മാണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അടുത്ത മാര്‍ച്ചോടെ ഇതിന് കഴിയുമെന്ന വിശ്വാസവും അവര്‍ വെച്ചുപുലര്‍ത്തുന്നു. പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്ന മുറയ്ക്കാവും തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

    അനുമതി ലഭിച്ചാല്‍ കാലതാമസം കൂടാതെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു. ഭൂമിയേറ്റെടുക്കലാണ് ആദ്യത്തേത്. ഇതിന് വേണ്ടിയുള്ള സര്‍വേ ചിലക്കൂരിലും സമീപപ്രദേശങ്ങളിലുമായി തുടങ്ങി. വസ്തുവിന്റെ കണക്കും പുറമ്പോക്കുഭൂമിയും കണ്ടെത്തുകയാണ് ലക്ഷ്യം. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ഉണ്ടാകുന്ന വിഷയങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് കാലേകൂട്ടി ഇത്തരം നടപടികള്‍ ആരംഭിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചിലക്കൂര്‍ വള്ളക്കടവ് മീന്‍കമ്പോളത്തിന് സമീപത്തുനിന്ന് വലതുഭാഗത്ത് ആലിയിറക്കം ആറാട്ടുകടവ് വരെയാണ് നിര്‍ദിഷ്ട തുറമുഖ പദ്ധതിക്കായി ആദ്യം സ്ഥലം ഏറ്റെടുക്കുക.

    തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ പഠനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. കടലില്‍ തിരമാലയടിക്കുന്ന ദൂരം, ഇതിന്റെ ശക്തി, ഒഴുക്ക്, വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും സമയങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനം, തീരത്തോടുചേര്‍ന്ന് മണ്ണിന്റെ ആഴം, സ്വഭാവം എന്നിങ്ങനെ വിവിധ പഠനങ്ങളാണ് നടന്നത്. കോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മറ്റ് സാങ്കേതിക വിദഗ്ദ്ധരുടെയും സഹകരണത്തോടെയായിരുന്നു പഠനം. രാത്രിയും പകലും തുടര്‍ച്ചയായി ഓരോ മണിക്കൂര്‍ ഇടവിട്ട് തിരമാലകളുടെ ഏറ്റിറക്കങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച ദിവസങ്ങളുമുണ്ട്.

    ചിലക്കൂര്‍ തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ വര്‍ക്കലയുടെ മുഖച്ഛായതന്നെ മാറുമെന്നാണ് കരുതുന്നത്. വള്ളക്കടവിനും ചിലക്കൂരിനും ചുറ്റുമുള്ള റോഡുകള്‍ വീതികൂട്ടി ടാര്‍ ചെയ്യുമെന്നതാണ് ഇതില്‍ പ്രധാനം. തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. വര്‍ക്കലയുടെ ശ്രദ്ധാകേന്ദ്രം ചിലക്കൂര്‍, വള്ളക്കടവ് മേഖലയിലേക്ക് മാറാനും ഇത് വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

    മറുപടിഇല്ലാതാക്കൂ

  5. വര്‍ക്കല മുനിസിപ്പാലിറ്റി അംഗങ്ങളുടെ വിവരം
    തദ്ദേശസ്ഥാപനത്തിന്റെ പേര് വര്‍ക്കല മുനിസിപ്പാലിറ്റി
    ആകെ അംഗങ്ങളുടെ എണ്ണം 33
    വനിതാ അംഗങ്ങളുടെ എണ്ണം 17
    ചെയര്‍മാന്‍
    കെ സൂര്യ പ്രകാശ്
    പ്രഭാവതി മന്ദിരം, മുണ്ടയില്‍, വര്‍ക്കല, തിരുവനന്തപുരം (ജില്ല), 695141
    , 9846918750 (M‍)
    വിഭാഗം :ജനറല്‍
    വൈസ് ചെയര്‍പേഴ്സണ്‍
    സുമയ്യ എസ്
    കടയില്‍ക്കുടി വീട്, ചിലക്കൂര്‍, വര്‍ക്കല, തിരുവനന്തപുരം (ജില്ല),
    , 9387617718 (M‍‍)
    വിഭാഗം :വനിത
    സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
    നം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ / ചെയര്‍പേഴ്സണ്‍ മേല്‍വിലാസം ഫോണ്‍ മൊബൈല്‍
    1 ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി സുമയ്യ എസ് കടയില്‍ക്കുടി വീട്, ചിലക്കൂര്‍, വര്‍ക്കല, തിരുവനന്തപുരം, - 9387617718
    2 വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ബിജു ഗോപാലന്‍ കൊച്ചു വീട്, കൈതക്കോണം, ശിവഗിരി, വര്‍ക്കല, തിരുവനന്തപുരം, 695141 04702603092 9846768674, 9037752008
    3 ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി എസ് ജയശ്രീ കല്ലുവിള വീട്, കുരയ്ക്കണ്ണി, വര്‍ക്കല, തിരുവനന്തപുരം, - 9287907038
    4 ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ദാവൂദ് എ എ എസ് വില്ല, ചിലക്കൂര്‍, വര്‍ക്കല, തിരുവനന്തപുരം, 0470 2600307 9947287962
    5 മരാമത്ത് കാര്യസ്റ്റാന്‍ഡിംഗ് കമ്മിററി പി ശ്രീദേവി അമ്മ മേടയില്‍ വീട് (ചോതി), സന്നിധി സ്ട്രീറ്റ്, വര്‍ക്കല, തിരുവനന്തപുരം, 0470 2602499 9387209557
    6 വിദ്യാഭ്യാസ കലാ കായിക കാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി വര്‍ക്കല സജീവ് കല്യാണ്‍ കൃഷ്ണ, എന്‍ വി വിള, പുന്നമൂട്, വര്‍ക്കല, തിരുവനന്തപുരം, 695141 - 9846825045
    സ്റ്റാന്റിംഗ് കമ്മിറ്റികള്‍

    ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
    നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
    1 സുമയ്യ എസ് ചെയര്‍പേഴ്സണ്‍ കടയില്‍ക്കുടി വീട്, ചിലക്കൂര്‍, വര്‍ക്കല, തിരുവനന്തപുരം, - 9387617718
    2 സുലേഖ എസ് മെമ്പര്‍ ചരുവിള വീട്, കരുനിലക്കോട്, ഇടവ, തിരുവനന്തപുരം, - 9745686316
    3 ബിന്ദു ഹരിദാസ് മെമ്പര്‍ വൈശാഖ്, കുഴിവിളാകം, മുണ്ടയില്‍, വര്‍ക്കല, തിരുവനന്തപുരം, 695141 - 9495391920
    4 ബിന്ദു ശശീന്ദ്രന്‍ മെമ്പര്‍ ചിത്രാലയ, പുല്ലാന്നികോട്, ഇടവ, വര്‍ക്കല, തിരുവനന്തപുരം, 2603325 9633465518
    5 കെ ഓമന മെമ്പര്‍ ഗിരി മന്ദിരം, വര്‍ക്കല, പാലച്ചിറ, തിരുവനന്തപുരം, - 9048377735
    6 ആര്‍ വിനയകുമാര്‍ മെമ്പര്‍ കോവിലകം, ജനാര്‍ദ്ദനപുരം, വര്‍ക്കല, തിരുവനന്തപുരം, - 9387976271

    മറുപടിഇല്ലാതാക്കൂ
  6. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
    നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
    1 ബിജു ഗോപാലന്‍ ചെയര്‍മാന്‍ കൊച്ചു വീട്, കൈതക്കോണം, ശിവഗിരി, വര്‍ക്കല, തിരുവനന്തപുരം, 695141 04702603092 9846768674, 9037752008
    2 പി ജയശങ്കര്‍ മെമ്പര്‍ പ്രശാന്തി, ശ്രീനിവാസപുരം പി ഒ, വര്‍ക്കല, തിരുവനന്തപുരം, 2602216 9846008484
    3 എ എ റവൂഫ് മെമ്പര്‍ അനില്‍ ഭവന്‍, മൈതാനം, വര്‍ക്കല, തിരുവനന്തപുരം, 0470 2602637 9846012637
    4 വി സുനില്‍ മെമ്പര്‍ വിശ്വ വിലാസ്, വാച്ചര്‍മുക്ക്, വര്‍ക്കല, തിരുവനന്തപുരം, 0470 2602338 9447062338
    5 സനൂഷ് എസ് മെമ്പര്‍ തെങ്ങുവിള വീട്, കുരയ്ക്കണ്ണി, വര്‍ക്കല, തിരുവനന്തപുരം, 0470 2607348 09846023822
    6 എ ആര്‍ രാഗശ്രീ മെമ്പര്‍ ആനന്ദസദനം, പടയാര്‍ന്നവിള, കുരയ്ക്കണ്ണി, വര്‍ക്കല, തിരുവനന്തപുരം, - 9895273101
    ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
    നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
    1 എസ് ജയശ്രീ ചെയര്‍പേഴ്സണ്‍ കല്ലുവിള വീട്, കുരയ്ക്കണ്ണി, വര്‍ക്കല, തിരുവനന്തപുരം, - 9287907038
    2 ആര്‍ ഷീല മെമ്പര്‍ ലീല ഭവന്‍, ഈസ്റ്റ് ഓഫ് പാലവിള, വര്‍ക്കല, തിരുവനന്തപുരം, 04702603102 -
    3 ജമീല ബീവി മെമ്പര്‍ ക്രെസന്‍റ്, ശിവഗിരി, വര്‍ക്കല, തിരുവനന്തപുരം, - 9745276677
    4 വിനയകുമാരി പി എസ്സ് മെമ്പര്‍ പുത്തന്‍ വിള വീട്, തച്ചന്‍കോണം, വര്‍ക്കല, തിരുവനന്തപുരം, 695141 - 9895855598
    5 എന് ഗോപിനാഥന്‍ നായര്‍ മെമ്പര്‍ അരുണ്‍ നിവാസ്, പുന്നമൂട്, വര്‍ക്കല, തിരുവനന്തപുരം, 2602590 9846136050
    ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
    നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
    1 ദാവൂദ് എ ചെയര്‍മാന്‍ എ എസ് വില്ല, ചിലക്കൂര്‍, വര്‍ക്കല, തിരുവനന്തപുരം, 0470 2600307 9947287962
    2 കെ സി മോഹനന്‍ മെമ്പര്‍ കെ സി നിലയം, പുന്നമൂട്, വര്‍ക്കല, തിരുവനന്തപുരം, 695141 04703293388 9846236677
    3 വൈ ഷാജഹാന്‍ മെമ്പര്‍ ചെട്ടിവിള വീട്, നടയറ, വര്‍ക്കല, തിരുവനന്തപുരം, 2602893 9037753314, 9447123464
    4 ഗിരിജ എസ് മെമ്പര്‍ വാഴവിള, ചാലുവിള, കണ്ണംബ, വര്‍ക്കല, തിരുവനന്തപുരം, 0470 2600291 9846639290
    5 പുന്നമൂട് രവി മെമ്പര്‍ ശശിവിലാസം, പുന്നമൂട്, വര്‍ക്കല, തിരുവനന്തപുരം, 2602437 9846209941
    മരാമത്ത് കാര്യസ്റ്റാന്‍ഡിംഗ് കമ്മിററി
    നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
    1 പി ശ്രീദേവി അമ്മ ചെയര്‍പേഴ്സണ്‍ മേടയില്‍ വീട് (ചോതി), സന്നിധി സ്ട്രീറ്റ്, വര്‍ക്കല, തിരുവനന്തപുരം, 0470 2602499 9387209557
    2 സരസ്വതി ശശിധരന്‍ മെമ്പര്‍ ഭവാനി ഭവന്‍, ചാലുവിള, വര്‍ക്കല, തിരുവനന്തപുരം, 9846602073 8086637536
    3 പ്രസാദ് എസ് മെമ്പര്‍ കോട്ടയത്ത് വീട്, ചെറുകുന്നം, ശിവഗിരി, വര്‍ക്കല, തിരുവനന്തപുരം, 695141 - 9995111802
    4 എസ് ബിന്ദു മെമ്പര്‍ ബിന്ദു നിവാസ്, നിയര്‍ എന്‍ എസ് എസ്, കുരയ്ക്കണ്ണി, വര്‍ക്കല, തിരുവനന്തപുരം, - 9746807803
    5 എന്‍ അശോകന്‍ മെമ്പര്‍ അര്‍ച്ചന, നിയര്‍ റെയില്‍വെ സ്റ്റേഷന്‍, വര്‍ക്കല, തിരുവനന്തപുരം, 2602364 9895261915
    വിദ്യാഭ്യാസ കലാ കായിക കാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
    നം പേര് ഔദ്യോഗിക പദവി മേല്‍വിലാസം ഫോണ്‍ മൊബൈല്‍
    1 വര്‍ക്കല സജീവ് ചെയര്‍മാന്‍ കല്യാണ്‍ കൃഷ്ണ, എന്‍ വി വിള, പുന്നമൂട്, വര്‍ക്കല, തിരുവനന്തപുരം, 695141 - 9846825045
    2 സുദിന നൌഷാദ് മെമ്പര്‍ കല്ലുവിള വീട്, കുരയ്ക്കണ്ണി, വര്‍ക്കല, തിരുവനന്തപുരം, 2606862 9539398519
    3 രമണി എസ് മെമ്പര്‍ മാവിള വീട്, മുണ്ടയില്‍, വര്‍ക്കല, തിരുവനന്തപുരം, 2607864 9995085989
    4 ബീവി ജാന്‍ ഇല്യാസ് മെമ്പര്‍ ബാമി മന്‍സില്‍, ചെറുകുന്നം, വര്‍ക്കല, തിരുവനന്തപുരം, 2602105 9895161851
    5 കെ ജി സുരേഷ് മെമ്പര്‍ രാമസദനം (കൊടിയില്‍), തച്ചന്‍കോണം, വര്‍ക്കല, തിരുവനന്തപുരം, 695141 0470 2600550 9447101453

    മറുപടിഇല്ലാതാക്കൂ
  7. മുനിസിപ്പാലിറ്റി മെമ്പര്‍മാര്‍
    വാര്‍ഡ്‌ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
    1 വിളക്കുളം സുദിന നൌഷാദ് സി.പി.ഐ (എം) വനിത
    2 ഇടപ്പറ‌൩് എസ് ജയശ്രീ ഐ.എന്‍.സി വനിത
    3 ജനതാമുക്ക് വര്‍ക്കല സജീവ് കെ.സി (എം) ജനറല്‍
    4 കരുനിലക്കോട് സുലേഖ എസ് സി.പി.ഐ (എം) എസ്‌ സി വനിത
    5 കല്ലാഴി ബിന്ദു ഹരിദാസ് സി.പി.ഐ (എം) എസ്‌ സി വനിത
    6 പുല്ലാന്നികോട് ബിന്ദു ശശീന്ദ്രന്‍ സി.പി.ഐ (എം) വനിത
    7 അയണിക്കുഴിവിള കെ സി മോഹനന്‍ സി.പി.ഐ (എം) ജനറല്‍
    8 കണ്ണംബ രമണി എസ് ഐ.എന്‍.സി എസ്‌ സി വനിത
    9 നടയറ വൈ ഷാജഹാന്‍ സ്വതന്ത്രന്‍ ജനറല്‍
    10 കണ്വാശ്രമം സരസ്വതി ശശിധരന്‍ സി.പി.ഐ (എം) വനിത
    11 ചാലുവിള ഗിരിജ എസ് ഐ.എന്‍.സി വനിത
    12 കല്ലംകോണം ആര്‍ ഷീല സ്വതന്ത്രന്‍ വനിത
    13 ചെറുകുന്നം ബിജു ഗോപാലന്‍ ഐ.എന്‍.സി എസ്‌ സി
    14 ശിവഗിരി ജമീല ബീവി ഐ.എന്‍.സി വനിത
    15 ടീച്ചേഴ്സ് കോളനി പി ജയശങ്കര്‍ ഐ.എന്‍.സി ജനറല്‍
    16 രഘുനാഥപുരം ബീവി ജാന്‍ ഇല്യാസ് സി.പി.ഐ വനിത
    17 പുത്തന്‍ചന്ത കെ ഓമന സ്വതന്ത്രന്‍ വനിത
    18 തച്ചന്‍കോണം കെ ജി സുരേഷ് ഐ.എന്‍.സി ജനറല്‍
    19 രാമന്തളി വിനയകുമാരി പി എസ്സ് ഐ.എന്‍.സി വനിത
    20 പണയില്‍ എ എ റവൂഫ് ഐ.എന്‍.സി ജനറല്‍
    21 വള്ളക്കടവ് സുമയ്യ എസ് ഐ.എന്‍.സി വനിത
    22 പെരുംകുളം ആര്‍ വിനയകുമാര്‍ ബി.ജെ.പി ജനറല്‍
    23 കോട്ടുമൂല ദാവൂദ് എ ഐ.എന്‍.സി ജനറല്‍
    24 മൈതാനം പ്രസാദ് എസ് ഐ.എന്‍.സി എസ്‌ സി
    25 മുനിസിപ്പല്‍ ഓഫീസ് കെ സൂര്യ പ്രകാശ് ഐ.എന്‍.സി ജനറല്‍
    26 ഹോസ്പിറ്റല്‍ വി സുനില്‍ സി.പി.ഐ (എം) ജനറല്‍
    27 ടെ൩ിള്‍ പി ശ്രീദേവി അമ്മ ഐ.എന്‍.സി വനിത
    28 പാപനാശം സനൂഷ് എസ് ഐ.എന്‍.സി ജനറല്‍
    29 പാറയില്‍ എ ആര്‍ രാഗശ്രീ ഐ.എന്‍.സി വനിത
    30 മുണ്ടയില്‍ എസ് ബിന്ദു സി.പി.ഐ (എം) വനിത
    31 ജവഹര്‍ പാര്‍ക്ക് എന്‍ അശോകന്‍ ഐ.എന്‍.സി ജനറല്‍
    32 പുന്നമൂട് പുന്നമൂട് രവി സി.പി.ഐ ജനറല്‍
    33 കുരക്കണ്ണി എന് ഗോപിനാഥന്‍ നായര്‍ സി.പി.ഐ (എം) ജനറല്‍
    പാര്‍ട്ടി ചുരുക്കെഴുത്തുകള്‍
    സി.പി.ഐ (എം) - കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌)
    ഐ.എന്‍.സി - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌
    കെ.സി (എം) - കേരളാ കോണ്‍ഗ്രസ്‌ (മാണി)
    സ്വതന്ത്രന്‍ - സ്വതന്ത്രന്‍
    സി.പി.ഐ - കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ
    ബി.ജെ.പി - ഭാരതീയ ജനതാ പാര്‍ട്ടി

    മറുപടിഇല്ലാതാക്കൂ
  8. കാലം കിതപ്പാറ്റിയ കല്‍മണ്ഡപങ്ങള്‍ കാലഹരണപ്പെടുന്നു
    Posted on the December 9th, 2011 under കൊല്ലം,പ്രാദേശിക വാര്‍ത്തകള്‍
    വര്‍ക്കല: കാലം കിതപ്പാറ്റിയ വര്‍ക്കലയിലെ കല്‍മണ്ഡപങ്ങള്‍ പലതും കാലഹരണപ്പെടുന്നു. ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ആറാട്ടുകടവായ ചിലക്കൂര്‍ തീരത്തെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വഴിയമ്പലവും വസ്തുവകകളും അന്യാധീനപ്പെടുകയാണ്.
    വഴിയമ്പലം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ നല്ലൊരു ശതമാനവും സമീപത്തെ സ്വകാര്യ വ്യക്തികള്‍ ഇതിനോടകം കയ്യേറിയിട്ടുള്ളതായി ആരോപണമുണ്ട്.
    പാണ്ഡ്യരാജാവിന് ആറാട്ടുകടവില്‍ നിന്നും ലഭിച്ച ദൈവ വിഗ്രഹം താല്കാലികമായി പ്രതിഷ്ഠിക്കുവാന്‍ പണികഴിപ്പിച്ചതാണ് ഈ കല്‍മണ്ഡപമെത്രേ പഴമക്കാര്‍ പറയുന്നത്. രാജഭരണ കാലത്ത് കടല്‍മാര്‍ഗം എത്തിയിരുനന പരദേശികള്‍ ഇവിടെ കേന്ദ്രീകരിച്ച് വാണിജ്യം നടത്തിപ്പോന്നിരുന്നു.
    ഒരു കാലത്ത് പശ്ചിമതീരത്തെ പ്രധാന ചരക്കു കേന്ദ്രമായിരുന്നു ചിലക്കൂര്‍. എന്നാല്‍ നിലവില്‍ കാലഹരണപ്പെടുന്ന ഈ കല്‍മണ്ഡപം ഇന്ന് സാമൂഹ്യവിരുദ്ധരുടെ കൈപ്പടിയിലാണ്.
    പേരേറ്റിലെ വഴിയമ്പലത്തിന്റെ സ്ഥിതിയും മറിച്ചല്ല. രാജ്യ വിസ്തൃതിക്കായി കുടിലതന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ മാര്‍ത്താണ്ഡവര്‍മ പില്‍ക്കാലത്ത് പശ്ചാത്തപിതനായി, പാപപരിഹാരാര്‍ത്ഥം വേണാട്ടിലുടനീളം വഴിയമ്പലങ്ങളും കിണറുകളും ചുമട്താങ്ങിയും സ്ഥാപിച്ചതായി ചരിത്ര പരാമര്‍ശമുണ്ട്. ഇത്തരത്തില്‍ സ്ഥാപിച്ച ഒന്നാണ് പേരേറ്റിലെ വഴിയമ്പലം. ഇതോടൊപ്പം ഉണ്ടായിരുന്ന കിണറും കുളവും ഇന്ന് അപ്രത്യക്ഷമായി.
    കല്‍ക്കെട്ടുകള്‍ പലതും ഇളക്കിമാറ്റിയ നിലയിലാണ്. ചുമടുതാങ്ങി മാത്രമാണ് പോയകാലത്തിന്റെ നഷ്ടാവശിഷ്ടമായി നിലവിലുള്ളത്. കരിങ്കല്ലില്‍ കൊത്തിയെടുത്ത തൂണുകളോടുകൂടിയ ഈ പെരുവഴിയമ്പലം പഴയ ശില്‍പ വൈദഗ്ധ്യത്തിനും ഉത്തമ ഉദാഹരണമാണ്. ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി വര്‍ക്കലയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഇത്തരം പുരാവസ്തുക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  9. സുരക്ഷാപദ്ധതികള്‍ പാളുന്നു; തീരദേശത്ത് അപകടം തുടരുന്നു

    വര്‍ക്കല: മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാപദ്ധതികള്‍ പാളുന്നതിനാല്‍ തീരദേശമേഖലയില്‍ അപകടം പതിവാകുന്നു. ചിറയിന്‍കീഴ് താലൂക്കിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള സുരക്ഷാപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അപകടങ്ങളും അപകടമരണങ്ങളും വര്‍ധിക്കുമ്പോഴും അടിയന്തര സാമ്പത്തികസഹായമോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇവര്‍ക്ക് ലഭിക്കാറില്ല. ചിലക്കൂര്‍ കടപ്പുറ്റത്ത് മിനിഫിഷിങ് ഹാര്‍ബര്‍ ഉടന്‍ നടപ്പാക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയ വര്‍ക്കല കഹാര്‍ എംഎല്‍എയെ തീരദേശമേഖലയില്‍ കാണാറില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞദിവസം ചിലക്കൂര്‍ കടപ്പുറത്ത് കൂറ്റന്‍ യന്ത്രവല്‍കൃത ബോട്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ വിവരം സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചിട്ടും അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തേണ്ടവര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. തീരമേഖലയില്‍ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും കഷ്ടനഷ്ടങ്ങളില്‍പ്പെട്ട് ഉഴലുമ്പോള്‍ ഇവരെ പിന്തുണയ്ക്കാനുള്ള പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുകയാണ്. ലൈഫ് ജാക്കറ്റ്, സെര്‍ച്ച് ലൈറ്റ് എന്നിവ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളി സുനാമി കിറ്റ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി വിതരണംചെയ്തെങ്കിലും തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന് തുടര്‍നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ചിറയിന്‍കീഴ് താലൂക്കിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഇനിയും നടപ്പാക്കിയില്ലെങ്കില്‍ വന്‍ദുരന്തങ്ങള്‍ക്ക് തീരദേശമേഖല സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് വിവിധ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

    മറുപടിഇല്ലാതാക്കൂ
  10. നോക്കുകൂലി വാങ്ങുന്നതായി പരാതി
    വർക്കല: ചിലക്കൂർ, ചുമടുതാങ്ങി, തച്ചൻകോണം പ്രദേശങ്ങളിൽ തൊഴിലാളി സംഘടനകളുടെ പേരിൽ നോക്കുകൂലി ഈടാക്കുന്നതായി പരാതി. വീടുപണി നടക്കുന്ന സ്ഥലങ്ങളിൽ രാവിലെ എത്തി ഐഡന്റിറ്റി കാർഡുകൾ കാണിച്ച് നോക്കുകൂലി ആവശ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നതായാണ് പരാതി.

    മറുപടിഇല്ലാതാക്കൂ
  11. ജനുവരി 5/2013
    കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു; ഒരാളെ കാണാതായി
    വര്‍ക്കല: പാപനാശം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ തിരയിലകപ്പെട്ടു. ഒരാള്‍ മുങ്ങിമരിക്കുകയും മറ്റൊരാളെ കടലില്‍ കാണാതാവുകയും ചെയ്‌തു. കാണാതായ വിദ്യാര്‍ഥിക്കുവേണ്ടിയുളള തെരച്ചില്‍ വൈകിയും തുടരുന്നു.
    കൊല്ലം കൊട്ടിയം മൈലാപ്പൂര്‍ എ.കെ.എം. എച്ച്‌.എസ്‌.എസിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ കൊട്ടിയം മൈലാപ്പൂര്‍ സ്രാങ്ക്‌ ഹൗസില്‍ അനസ്‌ നിസാര്‍(17)ആണ്‌ മരിച്ചത്‌. കൊട്ടിയം കൊട്ടുംപുറം മുസ്ലിംപളളിക്കു സമീപം സുരേഷ്‌ ഭവനില്‍ ദേവനാഥ്‌ (17)നെ കാണാതായി.
    ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ ഇവര്‍ പാപനാശത്തെത്തിയത്‌. പ്രധാന ബീച്ചില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി വിജനമായ ചിലക്കൂര്‍ ഏണിക്കല്‍ തീരത്തെ കടലിലാണ്‌ ഇവര്‍ കുളിക്കാനിറങ്ങിയത്‌. ഇതിനിടെ അനസും ദേവനാഥും തിരമാലയില്‍ അകപ്പെട്ട്‌ അപകടം സംഭവിക്കുകയായിരുന്നു. അപകടം നടന്നയുടനെ ഒരു വിദ്യാര്‍ഥി പാപനാശം ബീച്ചിലെത്തി ലൈഫ്‌ ഗാര്‍ഡുകളെ വിവരം ധരിപ്പിച്ചു. ലൈഫ്‌ ഗാര്‍ഡുകള്‍ സംഭവസ്‌ഥലത്തെത്തുന്നതിനുമുമ്പേ വിദേശിയും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന്‌ അനസിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു.
    അനസിന്റെ മൃതദേഹം വര്‍ക്കല താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
    ദേവനാഥിനെ കണ്ടെത്തുന്നതിനു വേണ്ടി കൊല്ലത്തുനിന്നും കോസ്‌റ്റ്ഗാര്‍ഡും പാപനാശത്തെ ലൈഫ്‌ ഗാര്‍ഡുകളും സംയുക്‌തമായാണ്‌ തെരച്ചില്‍ നടത്തുന്നത്‌. അനസിന്റെ പിതാവ്‌: നിസാര്‍, മാതാവ്‌: ഉബൈദത്ത്‌. സഹോദരന്‍: അമാന്‍.

    മറുപടിഇല്ലാതാക്കൂ
  12. വർക്കല തുരപ്പ് നവീകരണം ചുവപ്പുനാടയിൽ



    27.5 കോടി അനുവദിച്ച് ഭരണാനുമതി നൽകിയിട്ടും ഒന്നും നടന്നില്ല


    തിരുവനന്തപുരം: ജലഗതാഗതത്തിൽ കേരളത്തിന് അനുഗ്രഹമാകേണ്ട കോവളം-കൊല്ലം ഉൾനാടൻ ജലപാതയുടെ വികസനം വർക്കല തുരപ്പിൽ കുടുങ്ങിക്കിടക്കുന്നു. ഭരണാനുമതി കിട്ടി മാസങ്ങളായിട്ടും ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ അലംഭാവം മൂലം തുരപ്പുകളുടെ നവീകരണം ചുവപ്പുനാടയിലാണ്.
    ചരിത്ര പ്രധാന്യമുള്ള വർക്കല തുരപ്പുകൾ പുനരുദ്ധരിക്കാൻ ജലസേചന വകുപ്പ് കഴിഞ്ഞ ആഗസ്റ്റിലാണ് 27. 5 കോടി രൂപ അനുവദിച്ചത്. ഭൂരിഭാഗവും തകർന്ന 350 മീറ്റർ നീളമുള്ള ചെറിയ തുരപ്പിന്റെ നവീകരണത്തിന് 19.5 കോടി രൂപയും 740 മീറ്റർ നീളമുള്ള വലിയ തുരപ്പിന് എട്ട് കോടി രൂപയും പദ്ധതി നടപ്പാക്കുന്നതിന്റെ റിപ്പോർട്ട് തയ്യാറാക്കാൻ വർക്കല സബ് ഡിവിഷന് ചുമതലയും നൽകി. നാലുമാസം കഴിഞ്ഞിട്ടും ഒരനക്കവും ഇല്ല.
    74 കിലോമീറ്റർ കോവളം-കൊല്ലം ജലപാതയുടെ വികസനത്തിന്റെ ഭാഗമായി വർക്കല തുരപ്പ് പുനരുദ്ധരിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് മുൻകൈ എടുത്തത്. 2007ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും ദേശീയ ജലപാത അതോറിട്ടിയിലെ ഉദ്യോഗസ്ഥരും തുരപ്പ് സന്ദർശിച്ച് കനാൽ ഗതാഗതയോഗ്യമാക്കാൻ നിർദ്ദേശിച്ചിരുന്നു. ആറ് വർഷമായിട്ടും ടെൻഡർ വിളിക്കാൻ പോലും വകുപ്പിനോ, പിന്നീട് വന്ന സർക്കാരിനോ കഴിഞ്ഞില്ല.
    തുരപ്പുകളുടെ ലെവൽ അളക്കാനുള്ള പ്രവർത്തനം നടക്കുന്നതായി കൊല്ലം ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ വിനയൻ 'കേരളകൗമുദി'യോട് പറഞ്ഞു. പറ്റിയ ജീവനക്കാർ ഇല്ലാത്തതിനാലാണ് റിപ്പോർട്ട് തയ്യാറാക്കാൻ വൈകുന്നത്. ടണലിന്റെ തുറന്ന ഭാഗത്ത് നിറയെ മാലിന്യങ്ങളും ചപ്പുചവറുമാണ്. അതെല്ലാം മാറ്റി ലെവൽ നിർണയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറയുന്നു.
    168 കിലോമീറ്ററുള്ള കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത-111 ന്റെ തുടർച്ചയായാണ് കൊല്ലം-കോവളം ജലപാത വികസിപ്പിക്കുന്നത്. ഇത് യാഥാർത്ഥ്യമാകാൻ വർക്കല തുരപ്പിലൂടെ ഗതാഗതം സാദ്ധ്യമാകണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായി തിരുവനന്തപുരം- ഷൊർണൂർ കനാലിലൂടെ ചരക്ക് കൊണ്ടുപോകാനും തുരപ്പ് തുറക്കേണ്ടതുണ്ട്.

    മറുപടിഇല്ലാതാക്കൂ