അസ്സലാമു അലൈക്കും ചിലക്കൂര്‍ മുസ്ലിം ചരിത്രങ്ങളിലൂടെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു ഈ സൈറ്റിന്റെ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൈമാറുക ഇവിടെ എത്തുന്നവര്‍ ഒരു അഭിപ്രായം എഴുതാന്‍ മറക്കില്ലല്ലോ

2012, ഡിസംബർ 20, വ്യാഴാഴ്‌ച

ചിലക്കൂര്‍ മുസ്ലിം ചരിത്രങ്ങളില്ലൂടെ ഒരു യാത്ര

ചിലക്കൂര്‍ മുസ്ലിം ജമാഅത്തിന്‍റെ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഈ നാടിന്‍റെ ഗതകാല ഉള്‍തുടിപ്പുകളിലേക്ക് ഒരു എത്തിനോട്ടം ആവശ്യമാണെന്ന് തോന്നുന്നു കേരളത്തിലെ ഒരു തീരദേശ ചെറു നഗരമാണ്‌വർക്കല ചിലക്കൂര്‍ തിരുവനന്തപുരം നഗരത്തിൽ നിന്നും 51 കിലോമീറ്റർ വടക്കു മാറിയാണ്‌ ചിലക്കൂര്‍ സ്ഥിതി ചെയ്യുന്നത്‌. ചിലക്കൂര്‍ മറ്റു തിരപ്രദേശത്തിൽ നിന്നും വ്യത്യസ്തമായി മദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ് അതുകൊണ്ടാണ് അറബിക്കടലിനോട് വളരെ ചേർന്ന് ഉയർന്ന കുന്നുകൾ (ക്ലിഫ്ഫുകൾ) കാണാൻ കഴിയുന്നത്.ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ്‌ ചിലക്കൂര്‍ അവസാദ ശിലകളാലും ലാറ്ററൈറ്റ് നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപവത്കരണം 'വർക്കല രൂപവത്കരണം' എന്നാണ്‌ഭൂമിശാസ്ത്രജ്ഞർക്കിടയിൽ അറിയപ്പെടുന്നത്
ക്രിസ്തുവർഷം എഴാം നൂറ്റാണ്ടിൽ തന്നെ പ്രവാചകൻ മുഹമ്മദ് നബി അറേബ്യയിൽ പ്രചാരണം ആരംഭിച്ച അതേ കാലയളവിൽ തന്നെ കേരളത്തിലും ഇസ്ലാം മതം പ്രചരിച്ചു എന്ന് കരുതാം. എന്നാൽ അതിനുമുന്നേ തന്നെ അറബികളും പേർഷ്യക്കാരും എത്യോപ്യരും കേരളത്തിൽ വേരുറപ്പിച്ചിരുന്നു. കേരളത്തിലെ അവസാന ചേര രാജാവ് ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്‌. അക്കാലത്തു നിർമ്മിക്കപ്പെട്ട ചേരമാൻ ജുമാ മസ്ജിദ്‌എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയിൽ നിന്നു വന്ന മാലിക് ഇബ്നു ദീനാർ എന്ന സഹാബി പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്‌. അദ്ദേഹം നിർമ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികൾ കൊല്ലം, കാസർഗോഡ്‌, ശ്രീകണ്ഠേശ്വരം, വളർപട്ടണം, മടായി, ധർമ്മടം, പന്തലായിനിക്കൊല്ലം,ചാലിയം എന്നിവിടങ്ങളിലാണ്‌.........
ഇസ്ലാമിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ചിലക്കൂരില്‍ പിന്നെ ഒരു 800 കൊല്ലമെങ്കിലും കഴിഞ്ഞാണ് മലബാറില്‍ നിന്നും കച്ചവടത്തിന് വന്നവരില്‍നിന്നും മറ്റും ഇസ്ലാം മതത്തെ ക്കുറിച്ച് അറിയാനും കേള്‍ക്കാനും തുടങ്ങിയത് മത്സ്യബന്ധനം കുലത്തൊഴിലാക്കിയ ഒരു അരയ സമൂഹം ചിലക്കൂര്‍, വെട്ടൂര്‍, റാത്തിയ്ക്കല്‍, പെരുവം, അരുവാളം, കായിക്കര അഞ്ചുതെങ്ങ് പിന്നെ ചിലക്കൂരിന്‍റെ വടക്ക് ഓടയം, ഇടവാ, പറവൂര്‍ എന്നീ തുറകള്‍ കേന്ദ്രീകരിച്ച് നിലനിന്നിരുന്നു ആ കാലഘട്ടത്തില്‍ സവര്‍ണ്ണ മേധാവികളുടെ കൊടുംക്രൂരതകളില്‍ ജീവിതം വഴിമുട്ടിനിന്ന സമൂഹം ക്രിസ്തുമതത്തിന്‍റെ തള്ളിക്കയറ്റത്തിലും തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്ക് വന്‍തോതിലുള്ള സാമ്പത്തിക സഹായങ്ങളും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു ഇവയിലൊന്നും തെല്ലും തങ്ങളുടെ വിശ്വാസത്തിന്‍റെ ഉറവ ഒലിച്ചുപോകാതെ അവര്‍ സൂക്ഷിച്ചു. ഈ കാലഘട്ടത്തിലാണ് മൂന്നു സൂഫിവര്യന്മാര്‍ തീരദേശം ലക്ഷ്യമാക്കി മത പ്രചരണാര്‍ത്ഥം ചിലക്കൂര്‍ എത്തുകയും ഇവരുടെ പ്രവര്‍ത്തനമേഖല തീരദേശം കേന്ദ്രീകരിച്ച് നീങ്ങുകയുമാണ് ഉണ്ടായത് തെക്ക് കന്യാകുമാരി മുതല്‍ വടക്ക് കൊല്ലംവരെ ഇവരുടെ പ്രവര്‍ത്തനത്തില്‍ അത്ഭുതകരമായി സമൂഹങ്ങള്‍ ഇസ്ലാം മതത്തിലേക്ക് കടന്നുവന്നു അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യം.......തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവരില്‍നിന്നും വിട്ടൊഴിഞ്ഞു എന്നാലും ശെരിയായ രീതിയിലുള്ള ആത്മീയവും ഭൌതികവുമായ വിദ്യാഭ്യാസമോ മതബോധമോ അവര്‍ക്ക് ലഭിച്ചിരുന്നില്ല.
വെറും മുസ്ലീങ്ങള്‍ എന്നതിലുപരി മതബോധമോ മത വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഇവര്‍ അറബി മലയാളത്തിലുള്ള ചില പാട്ടുകള്‍ (മാലപ്പാട്ടുകള്‍) ആയിരുന്നു മത ഗ്രന്ഥമായി ആകെ ഉപയോഗിച്ചിരുന്നത് അക്കാലത്ത് മുസ്ലിം വീടുകളില്‍ സന്ധ്യാനേരങ്ങളില്‍ പ്രാര്‍ത്ഥനയായി ഈ പാട്ടുകളാണ് പാടിയിരുന്നത് കടല്‍ ക്ഷോഭമുള്ള അവസരങ്ങളില്‍ മത്സ്യം പിടിക്കാന്‍ പോകുന്നവരേയും മറ്റുള്ളവരുമായി ലഹളക്ക് പോകുന്നവരേയും ആളുകള്‍ വളരെ ഭയ ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്നു അവര്‍ക്ക് പ്രത്യേക സ്ഥാനവും നല്‍കിയിരുന്നു വിവാഹജീവിതത്തില്‍ 30% പേരും ഒന്നില്‍ക്കൂടുതല്‍ വിവാഹം കഴിച്ചിരുന്നു ചിലക്കൂരിന്‍റെ സമീപ പ്രദേശങ്ങളിലുള്ള ആളുകള്‍ കൂലിപ്പണിക്കായി അധികവും തീരദേശത്തെയായിരുന്നു ആശ്രയിച്ചിരുന്നത് മത്സ്യബന്ധനവും അതിനോട് അനുബന്ധമായ ജോലികളിലും മുസ്ലീങ്ങള്‍ വ്യാപൃതരായിരുന്നപ്പോള്‍ ഇന്നാട്ടുകാരായ നായമാരും, ഈഴവരും കൃഷിയിലും വ്യാപാരത്തിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് ഇക്കാരണത്താല്‍ ഇതിനോട് അനുബന്ധപ്പെട്ടു കിടക്കുന്ന ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ജോലിക്കും കച്ചവടത്തിനും ഈ ദേശം തിരഞ്ഞെടുത്തു.
ആ കാലഘട്ടത്തില്‍ മുസ്ലിം പള്ളികള്‍ ഈ നാട്ടില്‍ ഉണ്ടായിരുന്നില്ല വളരെ അപൂര്‍വ്വമായേ ആളുകള്‍ നമസ്ക്കാരം നിര്‍വഹിച്ചിരുന്നുള്ളൂ ഇപ്പോഴും ഇവിടുള്ള ആളുകള്‍ മരുമക്കത്തായമാണ് മതപരമായ ചടങ്ങുകളില്‍ പിന്തുടരുന്നതു ഇന്നും ഉമ്മയുടെ കുടുബപ്പേരിലാണ് ആളുകള്‍ അറിയപ്പെടുന്നത് അതിനു കാരണം തന്നെ പുറം നാടുകളില്‍നിന്നും ജോലിക്ക് വന്നവരും ഇന്നാട്ടുകാരായ പുരുഷമാരും ഇവിടെ വിവാഹം കഴിച്ചു കുറച്ചു നാളുകള്‍ പിന്നിടുമ്പോള്‍ വിട്ടുപോയി വേറെ വിവാഹങ്ങള്‍ കഴിച്ചിരുന്നു അതുകാരണം കുട്ടികള്‍ ഉമ്മയുടെ വീട്ടില്‍ നിന്നായിരിക്കും വളരുക ഉമ്മയുടെ കുടുബപ്പേരില്‍ ആളുകള്‍ അറിയപ്പെടാനും ബാപ്പയെക്കാളും അമ്മാമന്മാരെ ബഹുമാനിക്കാനും അവരെ അനുസരിച്ച് നടക്കാനും ശീലിച്ചത് ഇങ്ങനെയായിരിക്കാം മിക്കപ്പോഴും ജോലികള്‍ക്കിടയില്‍ കടലില്‍ ഉണ്ടാകുന്ന ചെറിയ വഴക്കുകള്‍ പലപ്പോഴും കുടുംബങ്ങള്‍ തിരിഞ്ഞ് വലിയ ലഹളകളായും കൊലപാതകമായും ഉടലെടുക്കും ഇതിനിടയിലെല്ലാം എപ്പോഴും കരുവാകുക സ്ത്രീകളായിരിക്കും ഓരോ കുടുംബങ്ങളും പരസ്പരം വഴക്ക് അവസാനിപ്പിക്കുക കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹ ബന്ധങ്ങള്‍ അവസാനിപ്പിച്ച് കൊണ്ടായിരിക്കും അന്യ പുരുഷനും സ്ത്രീയും തമ്മിലുള്ള അവിഹിത ബന്ധം ആരോപിക്കുന്നവരും പിടിക്കപ്പെടുന്നവരെയും കുംബസഹിതം നാടുകടതുന്ന ഏര്‍പ്പാട് ഈ നാട്ടില്‍ നിലനിന്നിരുന്നു അങ്ങനെ ....അങ്ങനെ...മതം മാറി മുസ്ലിമായിട്ടും ഇവരില്‍ മതബോധമുള്ള ഒരു സംസ്ക്കാരം ഉണ്ടാകാന്‍ നമസ്ക്കാരത്തിനായി ഒരു പള്ളിയുണ്ടാക്കാന്‍ നൂറ്റാണ്ടുകള്‍ പലതും താളുകളില്‍ മറിയ്ക്കപ്പെടെണ്ടി വന്നു ........
ആദ്യമായി ഒരു മുസ്ലിം പള്ളി ഉണ്ടാകുന്നത് ചിലക്കൂര്‍, വെട്ടൂര്‍, റാത്തിയ്ക്കല്‍, പെരുവം, അരുവാളം ഈ നാട്ടുകാര്‍ ഒന്നായിചേര്‍ന്ന് വെട്ടൂരില്‍ ഒരു പള്ളി നിര്‍മ്മിച്ചു (വെട്ടൂര്‍ വടക്കേപള്ളി) നമസ്ക്കാരം, വിവാഹം, മരണം എന്നുതുടങ്ങി മതപരമായ എല്ലാ കാര്യങ്ങള്‍ക്കും ആളുകള്‍ ഈ പള്ളിയെ ആശ്രയിച്ചിരുന്നു
തിരുവനന്തപുരത്തു നിന്നും മനുഷ്യ നിര്‍മ്മിതമായ ജലപാതക്ക് 41 കിലോമീറ്റര്‍ (25.6 മൈല്‍) ദൂരമുണ്ട് ചിലക്കൂരിനു മനുഷ്യ നിര്‍മ്മിതമായ ജെലപാത ഇതുവഴിയാണ് കടന്നു പോകുന്നത് 1869-ല്‍ ദിവാന്‍ സര്‍ ടി. മഹാദേവ റാവുവിന്‍റെ നേതൃത്വത്തില്‍ ചിലക്കൂരിനെയും വെട്ടൂരിനെയും ബന്ധിപ്പിക്കുന്ന ചെറിയ തുരപ്പും (282 മീറ്റര്‍) ചിലക്കൂരും ശിവഗിരിയുമായി ബന്ധിപ്പിക്കുന്ന വലിയതുരപ്പിന്‍റെയും (720 മീറ്റര്‍) പണി തുടങ്ങാന്‍ കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍ (മയൂര സന്ദേശം) അനുമതി നല്‍കി തിരുവനന്തപുരത്ത് നിന്നും വടക്ക് തിരൂര്‍ വരെ 365 കിലോമീറ്റര്‍ ദൂരമുള്ള ടി.എസ്സ് കനാലിനെ ബന്ധിപ്പിക്കുന്ന കനാലിന്റെ ഭാഗമായി ഈ തുരങ്കങ്ങള്‍ രണ്ടും പൂര്‍ത്തിയാക്കാന്‍ 14 കൊല്ലമെടുത്തു ഈ കാലയളവില്‍ തുരങ്ക നിര്‍മ്മാണത്തിന് മലബാറില്‍നിന്നും ഇവിടെ വന്നു താമസിച്ചിരുന്ന മുസ്ലീങ്ങളില്‍ നിന്നാണ് മത വിദ്യാഭാസത്തില്‍ അല്‍പ്പം ചിലക്കൂര്‍ നിവാസികള്‍ക്ക് കിട്ടുന്നത് ഇവരില്‍ ചില പുരുഷന്മാര്‍ ഇവിടെ വിവാഹം കഴിച്ചു ജീവിച്ചിരുന്നു 1883-ല്‍ തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇതിന്‍റെ മേല്‍നോട്ടം ദിവാന്‍ ശേഷയ ശാസ്ത്രിയായിരുന്നു
ഈ കനാല്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി ഈ നാടിന്റെ മുഖച്ഛായതന്നെ മാറുകയായിരുന്നു ചിലക്കൂര്‍ വള്ളക്കടവ് കേന്ദ്രീകരിച്ചു പോലീസ് സ്റ്റേഷന്‍, പോസ്റ്റോഫീസ്‌, വില്ലേജ്‌ ഓഫീസ് കച്ചവട സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍ ചരക്കു കയറ്റിറക്ക് സ്ഥാപനങ്ങള്‍ ദ്രുതഗതിയില്‍ ഈ നാട് വളരുകയായിരുന്നു നാനാ ദേശക്കാരെക്കൊണ്ടും ജാതികാരെക്കൊണ്ടും മുഖരിതമായ ഈ നാട് ചരക്കു കയറ്റിപ്പോകുന്ന വള്ളക്കാര്‍ പാടുന്ന വഞ്ചിപ്പാട്ട് കൊണ്ടും മലബാറില്‍ നിന്നും വന്ന ആളുകള്‍ പകര്‍ന്ന ദഫ്ഫു പാട്ടും അരമനമുട്ടും കോല്‍ക്കളിയും ഹിന്ദുക്കളുടെ ആട്ടവും, വേലയും, പുലികളിയും, തെയ്യവും, പാടങ്ങളില്‍ ജോലിചെയ്യുന്ന ചെറുമികളുടെ നാടന്‍പാട്ടും ഈ ദേശം സംസ്ക്കാരത്തില്‍ ഓരോ പടിയും കയറുമ്പോഴും ...................................തുടരും

(വക്കം മൌലവി, ഇസ്ലാം മതപഠനം ചിലക്കൂര്‍ ആദ്യ മുസ്ലിം പള്ളി നിര്‍മ്മാണം കാലഘട്ടം, കുടുംബങ്ങളുടെ പേരുകള്‍...തുടങ്ങി മുന്നോട്ടുള്ള എഴുത്തില്‍ സഹായിക്കാന്‍ എല്ലാ ചിലക്കൂര്‍ നിവാസികളോടും അഭ്യര്‍ത്ഥിക്കുന്നു) ഇതിന്റെ കമന്റ്‌ ബോക്സില്‍ നിങ്ങളുടെ അഭിപ്രായം നിര്‍ദ്ദേശങ്ങള്‍ എന്റെ പോരായ്മകള്‍ തെറ്റുകള്‍ എല്ലാം നിങ്ങള്‍ എഴുതും എന്ന വിശ്വാസത്തോടെ, അതും അല്ലെങ്കില്‍ naushadvarkala@gmail.com എന്ന E-mail id യിലോ 00974-77099602 എന്ന നമ്പറിലോ വിളിക്കുക തല്‍ക്കാലം വിട നൗഷാദ് പൂച്ചക്കണ്ണന്‍

2012, നവംബർ 29, വ്യാഴാഴ്‌ച



"എല്ലാ ശരീരങ്ങളും ഒരുനാള്‍ മരണത്തിന്റെ രുചി അറിയുകതന്നെ ചെയ്യും"